Sorry, you need to enable JavaScript to visit this website.

ഭൂമി തട്ടിപ്പു കേസിൽ ഇ.ഡി കുറ്റപത്രത്തിൽ പ്രിയങ്ക ഗാന്ധിയുടെ പേരും

ന്യൂദൽഹി- ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) കുറ്റപത്രത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പേരും. ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് പ്രിയങ്കയുടെ പേര് ചേർത്തിരിക്കുന്നത്. ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച്.എൽ പഹ്വയിൽ നിന്ന് പ്രിയങ്ക ഗാന്ധി 2006ൽ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കർ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010ൽ ഇയാൾക്ക് തന്നെ വിറ്റെന്നുമാണ് കുറ്റപത്രത്തിലുള്ളത്. 

ഹരിയാന ഭൂമി തട്ടിപ്പ് കേസിൽ നേരത്തെ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സി.ടി തമ്പിയെ പ്രതിചേർത്തിരുന്നു. വിവിധ അന്വേഷണ ഏജൻസികൾ തിരയുന്ന ആയുധ കച്ചവടക്കാരൻ സഞ്ജയ് ഭൻഡാരിയുമായി ബന്ധമുള്ള ബിസിനസുകാരനാണ് തമ്പി. എച്ച്.എൽ പഹ്വ മുഴുവൻ പണവും വാങ്ങാതെ പ്രിയങ്കയ്ക്കും സി.ടി തമ്പിക്കും 2006ൽ ഭൂമി നൽകിയെന്നും 2010ൽ ഇത് തിരികെ വാങ്ങിയെന്നും ചാർജ് ഷീറ്റിൽ പറയുന്നു. റോബർട് വാദ്രയും തമ്പിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും വാദ്രയുടെ ലണ്ടനിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ഇ.ഡി കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
 

Latest News