തിരുവനന്തപുരം - കേരളത്തില്‍ 385 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2799 ആയി. കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത് 702 പുതിയ കേസുകളാണ്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രോഗമുക്തി നേടുന്നവരുടെ എണ്ണം, രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ കൂടുതലായതുകൊണ്ട് തന്നെ ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം പറയുന്നു. ഡിസംബര്‍ 26 ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെ എന്‍ 1 കേസുകളുടെ മൊത്തം എണ്ണും 109 ആണ്. ഇതില്‍ 36 എണ്ണം ഗുജറാത്തില്‍ നിന്നും 34 എണ്ണം കര്‍ണാടകയില്‍ നിന്നുമാണ്. ഗോവ 14, മഹാരാഷ്ട്ര 9, കേരളം 6, രാജസ്ഥാന്‍ 4, തമിഴ്നാട് 4, തെലങ്കാന 2 എന്നിങ്ങനെയാണ് ജെ എന്‍ 1 കേസുകളുടെ കണക്ക്.






