മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എ ഐക്കുമെതിരെ ന്യൂയോര്‍ക്ക് ടൈംസ്

ന്യൂയോര്‍ക്ക്- തങ്ങളുടെ നിരവധി ലേഖനങ്ങള്‍ പകര്‍ത്തി ഉപയോഗിച്ചെന്ന് ആരോപിച്ച് മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എഐക്കുമെതിരെ നിയമ നടപടികളുമായി ന്യൂയോര്‍ക്ക് ടൈംസ്. 

കൃത്രിമബുദ്ധി മോഡലുകളായ ചാറ്റ് ജിപിടി, കോപൈലറ്റ് എന്നിവയ്ക്കായി ന്യൂ യോര്‍ക്ക് ടൈംസിന്റെ ഉള്ളടക്കം ഉപയോഗിച്ചതായും അതുവഴി മീഡിയ ഔട്ട്ലെറ്റ് സൃഷ്ടിക്കുന്ന ഉള്ളടക്കവുമായി നേരിട്ട് ഇടപെടലുകള്‍ നടത്തിയെന്നും പറയുന്നു. മൈക്രോസോഫ്റ്റിന്റെ ബിംഗ് ചാറ്റാണ് അടുത്തിടെ കോപൈലറ്റ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടത്. 
മൈക്രോസോഫ്റ്റും ഓപ്പണ്‍ എഐയും വികസിപ്പിച്ച നിര്‍മിത ബുദ്ധി മോഡലുകള്‍ക്ക് തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതോടെ ടെക് ഭീമന്മാര്‍ക്ക് വന്‍ ലാഭമാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. 

ചാറ്റ്ജിപിടി, കോപൈലറ്റ് തുടങ്ങിയ മോഡലുകള്‍ക്കാണ് പ്രധാനമായും ലേഖനങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 
ന്യൂയോര്‍ക്ക് ടൈംസ് മറ്റ് നിരവധി പ്രസിദ്ധീകരണങ്ങളുമായി സംയോജിപ്പിച്ചാണ് പകര്‍പ്പവകാശ ലംഘനത്തിനുള്ള നിയമ നടപടിക്ക് ശ്രമിക്കുന്നത്. 

ഓപ്പണ്‍ ഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡല്‍ നിര്‍മിത ബുദ്ധി ടൂളുകളുടെ പുരോഗതിക്ക് അതിന്റെ ഉള്ളടക്കത്തിന്റെ അനധികൃത ഉപയോഗം തടയാന്‍ യോജിച്ച ശ്രമം ലക്ഷ്യമിടുന്നു. ചാറ്റ്ജിപിടിയും കോപൈലറ്റും തങ്ങളുടെ ശൈലി അനുകരിക്കുന്ന ഔട്ട്പുട്ടാണ് സൃഷ്ടിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് ആരോപിക്കുന്നു.  

ലോകമെമ്പാടുമുള്ള ഗവണ്‍മെന്റുകള്‍ അവരുടെ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് നിര്‍മിത ബുദ്ധി കമ്പനികള്‍ ഉപയോഗിക്കുന്ന ഡാറ്റയുടെ ഉത്ഭവം സൂക്ഷ്മമായി പരിശോധിക്കുന്നതിനിടയിലാണ് ഈ കേസ് വരുന്നത്. ഡാറ്റ വിനിയോഗവുമായി ബന്ധപ്പെട്ട് വാര്‍ത്താ പ്രസാധകരും എഐ എന്റിറ്റികളും തമ്മിലുള്ള ബന്ധത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ ഈ വ്യവഹാരം സഹായിച്ചേക്കും. 

Latest News