റിയാദ് - കേരളത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ഇതുവരെ 164 സൗദികളെ ഒഴിപ്പിച്ചതായി മുംബൈ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. അവശേഷിക്കുന്നവരെ കൂടി ഒഴിപ്പിക്കുന്നതിന് ശ്രമം തുടരുകയാണെന്നും കോണ്‍സുലേറ്റ് പറഞ്ഞു. പ്രളയ ദുരന്തത്തില്‍ സൗദികളില്‍ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല.