ബാഗ്ദാദ്- ഇറാഖിലെ മൂന്നു കേന്ദ്രങ്ങളില്‍ യു. എസ് നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു.
യു. എസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബില്‍ എയര്‍ബേസിലും സിറിയയിലും നടന്ന ആക്രമണ പരമ്പരകള്‍ക്ക് മറുപടിയായാണ് നടപടിയെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു. ഹിസ്ബുല്ല ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്.
നേരത്തേ ഇര്‍ബിലില്‍ യു. എസ് എയര്‍ബേസില്‍ ഇറാന്‍ അനുകൂല സംഘങ്ങള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്നു യു. എസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
യു. എസ് ആക്രമണത്തെ ഇറാഖ് അപലപിച്ചു. ഗാസയില്‍ യു. എസ് പിന്തുണയോടെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു.