കാലിഫോര്‍ണിയയില്‍ ഹിന്ദു ക്ഷേത്രത്തില്‍ ഇന്ത്യാ വിരുദ്ധ വാക്കുകളില്‍ എസ്. ജയശങ്കര്‍ ആശങ്ക പ്രകടമാക്കി

ന്യൂദല്‍ഹി- യു. എസിലെ കാലിഫോര്‍ണിയയില്‍ ഹിന്ദുക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാ വിരുദ്ധവും ഖലിസ്ഥാന്‍ അനുകൂലവുമായ മുദ്രാവാക്യങ്ങള്‍ എഴുതിയ സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ആശങ്ക പ്രകടിപ്പിച്ചു. 

സംഭവത്തില്‍ ആശങ്കാകുലരാണെന്നും ഇന്ത്യക്ക് പുറത്തും വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും ഇടം നല്‍കരുതെന്നും യു. എസ് സര്‍ക്കാരിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പരാതി നല്‍കിയിട്ടുണ്ടെന്നും എസ്. ജയശങ്കര്‍ പറഞ്ഞു. 

ന്യൂവാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന ശ്രീസ്വാമിനാരായണ്‍ മന്ദിര്‍ ക്ഷേത്രത്തിന്റെ ചുമരിലാണ് ഇന്ത്യ വിരുദ്ധ എഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന് പുറത്തുള്ള സൈന്‍പോസ്റ്റില്‍ 'ഖലിസ്ഥാന്‍' എന്ന് എഴുതിയതിന്റെയും ചുമരില്‍ മറ്റ് ആക്ഷേപകരമായ വാക്കുകള്‍ കുറിച്ചതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Latest News