വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ യാത്ര കുതിരപ്പുറത്ത്; സൗദിയിൽ വൈറലായി വീഡിയോ

മദീന - മദീന പ്രവിശ്യയില്‍ പെട്ട അല്‍ഹനാകിയയില്‍ സൗദി വിദ്യാര്‍ഥിനി ജൂദ് കുതിരപ്പുറത്ത് സ്‌കൂളിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ചെറുപ്പമായിരുന്നിട്ടും ഏറെ വൈദഗ്ധ്യത്തോടെയും അനായാസമായും കുതിരപ്പുറത്ത് സഞ്ചരിക്കാന്‍ വിദ്യാര്‍ഥിനിക്ക് കഴിയുന്നു. മറ്റു വിദ്യാര്‍ഥിനികള്‍ എലിമെന്ററി സ്‌കൂളിനു മുന്നില്‍ സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങുമ്പോള്‍ ജൂദ് കുതിരപ്പുറത്താണ് സ്‌കൂള്‍ മുറ്റത്തെത്തുന്നത്.

 

 

Latest News