പ്രധാനമന്ത്രിയുടെ അരികൊണ്ടാണ് ജീവിക്കുന്നത്, മോഡി വീണ്ടും അധികാരത്തിലെത്തുമെന്ന് മറിയക്കുട്ടി

ഇടുക്കി - പ്രധാനമന്ത്രിയുടെ അരികൊണ്ടാണ് ജീവിക്കുന്നതെന്നും ബി ജെ പിയും നരേന്ദ്ര മോഡിയും വീണ്ടും അധികാരത്തില്‍ വരുമെന്നും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് തെരുവില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച അടിമാലി സ്വദേശി മറിയക്കുട്ടി. ന്യൂനപക്ഷ മോര്‍ച്ച തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ക്രിസ്തുമസ് സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്രമോഡി നല്‍കിയ 1,000 കോടി പോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്നും മറിയക്കുട്ടി അഭിപ്രായപ്പെട്ടു.  ക്രിസ്തുമസിന് ജനങ്ങള്‍ക്ക് അഞ്ച് പൈസ നല്‍കിയിട്ടില്ല. അരിയും മറ്റ് സാധനങ്ങളും ലഭിക്കുന്നില്ല. ജനങ്ങള്‍ പട്ടിണിയിലാണ്. പഠിച്ച കുട്ടികള്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കുന്നില്ലെന്നും മറിയക്കുട്ടി പറഞ്ഞു. പ്രതിഷേധം നടത്തിയവരെ തല്ലിയ പൊലീസുകാര്‍ക്ക് ജനങ്ങള്‍ മാര്‍ക്കിട്ടിട്ടുണ്ടെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്റെ പോലീസ് ഗുണ്ടകള്‍ക്ക് ഉമ്മ കൊടുക്കുമ്പോള്‍ മറ്റുള്ളവരുടെ തല തല്ലിപ്പൊളിക്കുന്നുവെന്നും മറിയക്കുട്ടി കുറ്റപ്പെടുത്തി

 

Latest News