തമിഴ്‌നാട്ടില്‍ രണ്ട് ഗുണ്ടകളെ പോലീസ് വെടിവെച്ച് കൊന്നു, പ്രാണരക്ഷാര്‍ത്ഥം വെടിവെച്ചതെന്ന് വിശദീകരണം

പ്രതീകാത്മക ചിത്രം

ചെന്നൈ - തമിഴ്‌നാട്ടില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. കാഞ്ചീപുരത്ത് രണ്ട് ഗുണ്ടകളെ പോലീസ്് വെടിവെച്ച് കൊന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. പ്രതികള്‍ വടിവാള്‍ കൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍  പ്രാണരക്ഷാര്‍ത്ഥം വെടിവെയ്‌ക്കേണ്ടി വന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ആറായി. കൊലപാതകം അടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രഘുവരന്‍, കറുപ്പ് എന്നറിയപ്പെട്ടിരുന്ന ഹാസന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ പ്രഭാകരന്‍ എന്ന ഗുണ്ടയെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഘത്തില്‍ ഉള്‍പ്പെട്ട ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. പുലര്‍ച്ചെ കാഞ്ചീപുരം റെയില്‍വേ സ്റ്റേഷന്‍ അടുത്തുള്ള പാലത്തിന് താഴെ ഇവര്‍ ഒളിച്ചിരിക്കുന്നതായി വിവരം കിട്ടിയതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. പോലീസ് സംഘത്തിന് നേരെ ഇരുവരും വാളുമായി പാഞ്ചടുത്തുവെന്നാണ് പോലീസിന്റെ വിശദീകരണം. നെഞ്ചിന് വെടിയേറ്റ ഇരുവരും തല്‍ക്ഷണം മരിച്ചു.

 

Latest News