മലപ്പുറം - താനൂരില്‍ കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. താനൂര്‍ സ്വദേശികളായ സുള്‍ഫിക്കര്‍, യാസീന്‍ എന്നിവരാണ് അറസ്റ്റിലായത്. 'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികള്‍ പോലീസിനോട് പറയുന്നത്. ഇരുചക്ര വാഹനത്തില്‍ എത്തിയാണ് സുള്‍ഫിക്കര്‍, യാസീന്‍ എന്നിവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കുട്ടികളുടെ എതിര്‍പ്പും ബഹളവും കാരണമാണ് തട്ടികൊണ്ടുപോകല്‍ ശ്രമം ഉപേക്ഷിച്ചതെന്ന് പോലീസ് പറയുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷം മാത്രമേ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു