ഉക്രൈന്‍ പ്രസിഡന്റിന് കയ്‌റോയില്‍ ആഡംബര വില്ല; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കയ്‌റോ- ഈജിപ്തിലെ ഗര്‍ദഖയില്‍ ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുടെ ബന്ധുക്കള്‍ ആഡംബര വില്ല സ്വന്തമാക്കിയ വാര്‍ത്ത പുറത്തുവിട്ട ഈജിപ്ഷ്യന്‍ പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. പ്രസിഡന്റ് സെലന്‍സ്‌കിയുടെ ഭാര്യാമാതാവ് ഓള്‍ഗ കിയാഷ്‌കിന്റെ പേരില്‍  ഗര്‍ദഖയില്‍ വാങ്ങിയ വില്ലയെ കുറിച്ചുള്ള വാര്‍ത്ത പുറം ലോകത്തെ അറിയിച്ച പത്രപ്രവര്‍ത്തകന്‍ മുഹമ്മദ് അല്‍അലവിയെയാണ് അജ്ഞാതര്‍ കൊന്നത്.

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി പാശ്ചാത്യരാജ്യങ്ങള്‍ ഉക്രൈനിന് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ പണം സെലന്‍സ്‌കി സ്വന്തം ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഈജിപ്തില്‍ നാലു മാസം മുമ്പ് അദ്ദേഹത്തിന്റെ ഭാര്യാമാതാവ് ആഡംബര വില്ല 4.85 മില്യന്‍ ഡോളറിന് സ്വന്തമാക്കിയത്.

ഈ വില്ലക്ക് സമീപമായിരുന്നു മുഹമ്മദ് അലവിയുടെ വീട്. വില്ലയുമായി ബന്ധപ്പെട്ടവരില്‍ നിന്നാണ് ഈ വിശ്വസനീയ വിവരം ലഭിച്ചതെന്ന് മുഹമ്മദ് അലവി വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഉക്രൈനിയന്‍ ഗുണ്ടാ സംഘങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നെന്നും അവരാണ് അദ്ദേഹത്തെ കൊന്നതെന്നും മുഹമ്മദ് അലവിയുടെ സഹോദരന്‍ ആരോപിച്ചു. തലച്ചോറിന് പരിക്കേറ്റ് രക്തസ്രാവമുണ്ടായതാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. വധിക്കപ്പെടുന്നതിന്റെ മണിക്കൂറുകള്‍ മുമ്പ് വാര്‍ത്തയുടെ വീഡിയോ യുട്യൂബില്‍ നിന്ന് നീക്കിയിരുന്നു.

 

Latest News