പാലക്കാട്ട് മാതാപിതാക്കള്‍ക്കൊപ്പം റോഡരുകില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു, 77 കാരന്‍ അറസ്റ്റില്‍

പാലക്കാട് - മാതാപിതാക്കള്‍ക്കൊപ്പം റോഡരുകില്‍ ഉറങ്ങുകയായിരുന്ന മൂന്ന് വയസ്സുകാരിയെ വലിച്ചു കൊണ്ടു പോയി ലൈംഗിക പീഡനത്തിനരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് 77 കാരന്‍ പോലീസ് പിടിയിലായി. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടുപ്പുണ്ണിയിലാണ് സംഭവം നടന്നത്. വില്ലൂന്നി സ്വദേശിയായ കന്തസ്വാമി (77)യെയാണ് പോലീസ് പിടികൂടിയത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. 

 

Latest News