Sorry, you need to enable JavaScript to visit this website.

തൂതപ്പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഒഴുക്കില്‍പെട്ട് മരിച്ചു

പെരിന്തല്‍മണ്ണ-തൂതപുഴയില്‍ കുളിക്കുന്നതിനിടെ കാല്‍ വഴുതിവീണു വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു. തൂതയിലെ തെക്കുംമുറി പുലാക്കല്‍ ഷമീര്‍ബാബുവിന്റെ മകന്‍ മുഹമ്മദ് ബിന്‍ഷാന്‍ (12) ആണ് മരിച്ചത്. രണ്ടു കൂട്ടുകാരുടെ കൂടെയാണ് ബിന്‍ഷാന്‍ തൂതപ്പുഴയില്‍ കുളിക്കാനെത്തിയത്.  ഒഴുക്കില്‍പ്പെട്ട വിവരം കൂടെയുള്ളവരാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്നു  പുറത്തെടുത്തു  ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കനായ ബിന്‍ഷാന്‍ തൂത ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: തസ്‌നി. ഏക സഹോദരി യുകെജി വിദ്യാര്‍ഥിനി ഇഷ.

ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് മുറിവുണ്ടാക്കിയശേഷം മുളകു പൊടി തേച്ചു, കശ്മീരില്‍ സൈനികരുടെ ക്രൂരത

ഇന്ത്യയിലെ ടെക്കികള്‍ക്ക് വലിയ തിരിച്ചടി; ആപ്പിളും ഗൂഗിളും ഫേസ്ബുക്കും നിയമിക്കുന്നില്ല

Latest News