പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് പത്തുവയസ്സുകാരന് ദാരുണാന്ത്യം; അപകടം മറ്റൊരു കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

(തൊടുപുഴ) ഇടുക്കി - പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞ് പത്തു വയസുകാരൻ മരിച്ചു. ഉടുമ്പന്നൂർ പനച്ചിക്കൽ സുനീറിന്റെ മകനും ഉടുമ്പന്നൂർ പാറേക്കവല എൽ.പി സ്‌കൂൾ വിദ്യാർത്ഥിയുമായ മുഹമ്മദ് ശഫ്ഹാനാണ് മരിച്ചത്. 
 താടുപുഴയിലെ മറൈൻ എക്‌സിബിഷൻ കണ്ടു മടങ്ങുന്നതിനിടെ കഴിഞ്ഞദിവസം രാത്രി ഉടുമ്പന്നൂർ കരിമണ്ണൂർ റൂട്ടിനു സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സമീപത്തെ ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചിറങ്ങിയ സംഘത്തിലെ ഒരു കുട്ടി റോഡ് മുറിച്ചുകടക്കവെ അവനെ രക്ഷിക്കാനായി ഓട്ടോ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ടു മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
 

Latest News