യു എസ് സൈനികര്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ പരുക്ക്; തിരിച്ചടിക്കാന്‍ ബൈഡന്റെ നിര്‍ദ്ദേശം

വാഷിങ്ടണ്‍- വടക്കന്‍ ഇറാഖില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ യു എസ് സൈനികര്‍ക്ക് പരുക്ക്. ഇതോടെ തിരിച്ചടിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി. 
മൂന്നു സൈനികര്‍ക്കാണ് തിങ്കളാഴ്ചയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ പരുക്കേറ്റത്. ഇതില്‍ ഒരാളുടെ അവസ്ഥ ഗുരുതരമാണ്.
ഇറാന്‍ പിന്തുണയ്ക്കുന്ന കത്തൈബ് ഹിസ്ബുള്ള എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നില്‍. ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മേരിലാന്‍ഡില്‍ ക്രിസ്മസ് ആഘോഷത്തിനിടെ് ആക്രമണ വിവരം അറിഞ്ഞ ബൈഡന്‍ ഉടന്‍ തന്നെ തിരിച്ചടിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. 
പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ദേശീയ സുരക്ഷാ ടീമിനൊപ്പം ചേര്‍ന്ന് തിരിച്ചടിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തു. കത്തൈബ് ഹിസ്ബുള്ളയും മറ്റ് അനുബന്ധ സംഘടനകളും പ്രവര്‍ത്തിച്ചിരുന്ന പ്രദേശങ്ങളില്‍ ആക്രണം നടത്താനാണ് യു എസിന്റെ തീരുമാനം.

Latest News