ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്റില്‍

കൊച്ചി- ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍. തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത വാഴക്കുളം നോര്‍ത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടില്‍ രതീഷ് (30)നെയാണ് പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്തത്. 

ചെമ്പറക്കി നാല് സെന്റ് കോളനി ഭാഗത്ത് പാറക്കാട്ടുമോളം വീട്ടില്‍ അനുമോളാണ് 24ന് കൊല്ലപ്പെട്ടത്. പാറക്കാട്ടുമോളം വീട്ടില്‍ തലയ്ക്കും കഴുത്തിലും ഇരു കൈത്തണ്ടകള്‍ക്കും മാരകമായി പരിക്കേല്‍പ്പിച്ചതാണ് മരണത്തിന് കാരണമായത്. 

സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ ആലുവ ഭാഗത്ത് നിന്നാണ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ് കുമാര്‍, എസ്. ഐമാരായ പി. എം റാസിക്ക്, സി. എ ഇബ്രാഹിം കുട്ടി, എ. എസ്. ഐ എ. എച്ച് അജിമോന്‍, സീനിയര്‍ സി. പി. ഒമാരായ കെ. കെ. ഷിബു, സി. എം. കരീം, കെ. ബി മാഹിന്‍ ഷാ, പി. കെ. റെജിമോന്‍, സി. പി. ഒമാരായ കെ. ആര്‍. വിപിന്‍, ആരിഷാ അലിയാര്‍ സാഹിബ്, എസ്. സന്ദീപ് കുമാര്‍ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Latest News