കഴിഞ്ഞ ദിവസം ബി ജെ പിയില്‍ ചേര്‍ന്ന മേജര്‍ രവിയെ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷനായി നോമിനേറ്റ് ചെയ്തു

തിരുവനന്തപുരം -പ്രശസ്ത സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. കണ്ണൂരില്‍ നിന്നുള്ള സി.രഘുനാഥിനെ ദേശീയ കൗണ്‍സിലിലേക്കും കെ.സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വെച്ച് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്.

 

Latest News