Sorry, you need to enable JavaScript to visit this website.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി

കൊച്ചി - ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പരാതി.  പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചയാളാണ് ജസ്റ്റിക് സിറിയക് സിറിയക് തോമസ്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന സമയത്തും കേരള ഹൈക്കോടതിയിലും ദല്‍ഹി ഹൈക്കോടതിയിലും ജഡ്ജിയായിരുന്ന സമയത്തും ജഡ്ജ് പദവി ദുരുപയോഗം ചെയ്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. ജഡ്ജ്മെന്റ് എഴുതാത്ത ജഡ്ജിയെന്ന പേരുദോഷം വരുത്തിയ ആളാണ് സിറിയക് ജോസഫെന്നും അഭയ കേസിലടക്കം പ്രതികള്‍ക്ക് വേണ്ടി ഇടപെടുകയും തന്റെ പദവി ഉപയോഗിച്ച് കുടുംബാഗങ്ങള്‍ക്ക് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

 

Latest News