കോഴിക്കോട്ട് വീണ്ടും ബസ് ജീവനക്കാരുടെ വിളയാട്ടം, ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

കോഴിക്കോട് - കോഴിക്കോട്ട് വീണ്ടും സ്വകാര്യ ബസ് ജീവനക്കാരുടെ വിളയാട്ടം. ബസിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ഉള്ളിയേരിയില്‍ കാര്‍ യാത്രക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. കഴുത്തിനും മുഖത്തും പരിക്കേറ്റ യാത്രക്കാര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനത്തെക്കുറിച്ച് കുടുംബം അത്തോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്നലെ വടകരയിലും കാര്‍ യാത്രക്കാര്‍ക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ആക്രമണം ഉണ്ടായി. കുടുംബവുമൊത്ത് കാറില്‍ സഞ്ചരിച്ച യുവാവിനെയാണ് ജീവനക്കാരന്‍ മര്‍ദിച്ചത്.

 

Latest News