Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വാഗ്ദാനം 450 കോടി രൂപ

തിരുവനന്തപുരം- പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം 450 കോടിരൂപ. ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.വിവിധ സംസ്ഥാനസര്‍ക്കാരുകള്‍ ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക.
 
സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയില്‍ ഇതും ഉള്‍പ്പെടും.
 
പ്രളയബാധിതരെ സഹായിക്കാനായി ഈ മാസം 13 മുതലാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടുദിവസത്തെ ശമ്പളം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
 
മുഴുവന്‍ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നല്‍കിയാല്‍ അതുമാത്രം 175 കോടിരൂപ വരും. എന്നാല്‍, ഓഖി ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ഒരുദിവസത്തെ ശമ്പളത്തുക അഭ്യര്‍ഥിച്ചിരുന്നെങ്കിലും 31 കോടി രൂപയേ കിട്ടിയിരുന്നുള്ളൂ.
 

Latest News