Sorry, you need to enable JavaScript to visit this website.

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം ജിദ്ദയില്‍ തിരിച്ചിറക്കി

ജിദ്ദ- ജിദ്ദ കിങ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടില്‍ നിന്നും ഹൈദരാബാദിലേക്കും മുംബൈയിലേക്കും പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജിദ്ദയില്‍ അടിയന്തിരമായി തിരിച്ചിറക്കി. ശനിയാഴ്ച രാത്രി ഏറെ വൈകി പറന്നുയര്‍ന്ന് എയര്‍ ഇന്ത്യ എഐ-966 വിമാനമാണ് പറന്നുയര്‍ന്ന് ഒരു മണിക്കൂറിനു ശേഷം ഞായറാഴ്ച രാവിലെ ജിദ്ദയില്‍ തിരിച്ചിറക്കിയത്. യാത്രക്കാരെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റുകയും ചെയ്തു. നാട്ടിലേക്കുള്ള മടക്കയാത്രയില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ തുടര്‍ യാത്ര സൗകര്യമൊരുക്കി.
 

Latest News