Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാന്റെ മുതിർന്ന സൈനികനെ സിറിയയിൽ ഇസ്രായിൽ സൈന്യം വധിച്ചു

ദമാസ്‌കസ്- സിറിയൻ തലസ്ഥാനമായ ദമാസ്‌കസിന് സമീപം ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ (ഐആർജിസി) മുതിർന്ന ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയയിലെ ഐആർജിസി കമാൻഡർമാരിൽ ഒരാളായ സയ്യിദ് റാസി മൗസവിയാണ് കൊല്ലപ്പെട്ടത്. സിറിയയും ഇറാനും തമ്മിലുള്ള സൈനിക സഖ്യം ഏകോപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം മൗസവിക്കായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ദമാസ്‌കസിന്റെ പ്രാന്തപ്രദേശത്തുള്ള സൈനബിയ ജില്ലയിൽ സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിനിടെ മൗസവി കൊല്ലപ്പെട്ടു-ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സിറിയയിലെ ഏറ്റവും പരിചയസമ്പന്നനായ ഐആർജിസി ഉപദേശകരിൽ ഒരാളാണ് മൗസവി.
 

Latest News