ന്യൂദൽഹി- ഇന്ത്യൻ വംശജനും അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഹാസ്യനടൻ നീൽ നന്ദ തന്റെ 32ാം ജന്മദിനം ആഘോഷിച്ച് ദിവസങ്ങൾക്കകം മരിച്ചു. ഒരു ദശാബ്ദത്തിലേറെയായി അദ്ദേഹത്തിന്റെ മാനേജറായി പ്രവർത്തിക്കുന്ന ഗ്രെഗ് വെയ്‌സാണ് ഇക്കാര്യം പറഞ്ഞത്. അതേസമയം, നന്ദയുടെ വീട്ടുകാരുടെയും കാമുകിയുടെയും അഭ്യർത്ഥന പ്രകാരം നന്ദയുടെ മരണ തീയതിയും കാരണവും വെളിപ്പെടുത്തിയിട്ടില്ല. ടൊറന്റോയിലെ ഒരു കോമഡി ക്ലബ്ബിലായിരുന്നു നന്ദയുടെ ജന്മദിനാഘോഷം. ഇന്ത്യൻ കുടിയേറ്റക്കാരായ മാതാപിതാക്കൾക്ക് അറ്റ്‌ലാന്റയിലാണ് നീൽ നന്ദ ജനിച്ചത്.






