Warning: "continue" targeting switch is equivalent to "break". Did you mean to use "continue 2"? in /var/www/html/sites/all/modules/search_api/search_api.module on line 1459
ഏഴിമല നാവിക അക്കാദമയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ | Malayalam News

ഏഴിമല നാവിക അക്കാദമയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

കണ്ണൂർ-അതീവ സുരക്ഷാ കേന്ദ്രമായ ഏഴിമല നാവിക അക്കാദമി കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച കാശ്മീർ സ്വദേശി അറസ്റ്റിൽ. ബാരാമുള്ള സ്വദേശി മുഹമ്മദ് മുർത്താസിനെയാണ്(21) സുരക്ഷാ വിഭാഗം പിടികൂടിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.  ഇയാളെ നേവൽ അക്കാദമി അധികൃതർ പയ്യന്നൂർ പോലീസിന് കൈമാറി. പോലീസിന്റെ ചോദ്യം ചെയ്യലിൽ,  മുംബൈയിൽ ജോലിചെയ്തുവരുന്ന മുഹമ്മദ് മുർത്താസ് നേവിയിൽ സപ്പോർട്ടിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ടോ എന്ന് അറിയാൻ എത്തിയതാണെന്നാണ് വെളിപ്പെടുത്തിയത്. മുംബൈയിൽ അന്വേഷിച്ചാൽ പോരേ എന്ന ചോദ്യത്തിന് അവിടെ സുരക്ഷാ സംവിധാനങ്ങൾ കൂടുതലാണെന്നും ഇവിടെ സുരക്ഷ കുറവാണെന്ന് മനസിലാക്കിയതിനാലാണ് എത്തിയതെന്നുമാണ് വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ  ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്ത മുഹമ്മദ് മുർത്താസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
 

Latest News