ക്രിസ്മസിന് റെക്കോഡ് മദ്യവില്‍പന, 155 കോടിയുടെ മദ്യം വിറ്റു, കൂടുതല്‍ ചാലക്കുടിയില്‍

തിരുവനന്തപുരം- ക്രിസ്മസിന് ബെവ്‌കോയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 154.77 കോടി രൂപയുടെ മദ്യം. ക്രിസ്മസ് തലേന്ന് മാത്രം 70.73 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം 69.55 കോടിയുടെ മദ്യമാണ് ക്രിസ്മസ് തലേന്ന് വിറ്റത്.

ഡിസംബര്‍ 22, 23 തീയതികളില്‍ മാത്രം 84 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ 75 കോടി രൂപയുടെ മദ്യവില്‍പ്പനയായിരുന്നു നടന്നത്.

ഇത്തവണ ക്രിസ്മസിന് ബെവ്‌കോയുടെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്. 63.85 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്. രണ്ടാം സ്ഥാനത്ത് ചങ്ങനാശ്ശേരി ഔട്ട്‌ലെറ്റും മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റുമാണ്. സാധാരണഗതിയില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിക്കാറുള്ള തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ ഇപ്രാവശ്യം വില്‍പ്പന നാലാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനം നോര്‍ത്ത് പറവൂരിലെ ഔട്ട്‌ലെറ്റിലാണ്.

 

Latest News