Sorry, you need to enable JavaScript to visit this website.

ഹാഫ്മൂൺ ബീച്ചിൽ നിന്ന് ക്വാഡ് ബൈക്കുകൾ പിടികൂടി

കിഴക്കൻ പ്രവിശ്യയിൽ പെട്ട ദഹ്‌റാനിലെ ഹാഫ്മൂൺ ബീച്ചിൽ നിന്ന് നിയമ വിരുദ്ധ ക്വാഡ് ബൈക്കുകൾ അധികൃതർ കസ്റ്റഡിയിലെടുക്കുന്നു.

ദമാം - അശ്ശർഖിയ നഗരസഭയും ട്രാഫിക് പോലീസും ദഹ്‌റാൻ പോലീസും സഹകരിച്ച് ദഹ്‌റാനിലെ ഹാഫ്മൂൺ ബീച്ചിൽ നടത്തിയ പരിശോധനകളിൽ നിയമ വിരുദ്ധമായ 117 ക്വാഡ് ബൈക്കുകൾ പിടികൂടി. നിയമ, വ്യവസ്ഥകൾ പാലിക്കാത്ത, സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ബൈക്കുകളാണ് പിടികൂടിയത്. ബീച്ച് സന്ദർശകരുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന നിയമ ലംഘകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ക്വാഡ് ബൈക്കുകൾ മൂലമുള്ള അപകടങ്ങൾ തടയുമെന്നും ദഹ്‌റാൻ ബലദിയ മേധാവി എൻജിനീയർ ഫൈസൽ അൽഖഹ്താനി പറഞ്ഞു. നിയമ ലംഘനങ്ങൾ തടയാൻ നഗരസഭ ശക്തമായ പരിശോധനകൾ തുടരുമെന്നും ബലദിയ മേധാവി പറഞ്ഞു.
വിവിധ പ്രവിശ്യകളിൽ സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡുകളിൽ നിയമവിരുദ്ധമായ 1,481 ബൈക്കുകൾ പിടികൂടി. ഡിസംബർ 17 മുതൽ 23 വരെയുള്ള ദിവങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും ബൈക്കുകൾ പിടികൂടിയത്. റിയാദിൽ നിന്ന് 115 ഉം മക്കയിൽ നിന്ന് 111 ഉം മദീനയിൽ നിന്ന് 63 ഉം കിഴക്കൻ പ്രവിശ്യയിൽ നിന്ന് 45 ഉം അസീറിൽ നിന്ന് 32 ഉം തബൂക്കിൽ നിന്ന് 24 ഉം ഹായിലിൽ നിന്ന് 53 ഉം അൽഖസീമിൽ നിന്ന് 73 ഉം ജിസാനിൽ നിന്ന് 106 ഉം നജ്‌റാനിൽ നിന്ന് 23 ഉം ഉത്തര അതിർത്തി പ്രവിശ്യയിൽ നിന്ന് 24 ഉം അൽജൗഫിൽ നിന്ന് ഏഴും അൽബാഹയിൽ നിന്ന് ഏഴും ജിദ്ദയിൽ നിന്ന് 763 ഉം തായിഫിൽ നിന്ന് 36 ഉം ഖുറയ്യാത്തിൽ നിന്ന് അഞ്ചും ബൈക്കുകളാണ് ഒരാഴ്ചക്കിടെ ട്രാഫിക് പോലീസ് പിടികൂടിയത്. 

Latest News