Sorry, you need to enable JavaScript to visit this website.

'വികലാംഗ' വിരുദ്ധ പരാമർശം; ഇ.പി ജയരാജനെതിരെ ഭിന്നശേഷി കമ്മിഷണർക്ക് പരാതി

ആലപ്പുഴ - മുഖ്യമന്ത്രിയുടെ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച ഭിന്നശേഷിക്കാരനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ പരാതി. വീൽചെയർ റൈറ്റ്‌സ് ഫെഡറേഷൻ സംസ്ഥാന ഭിന്നശേഷി കമ്മിഷണർക്കാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. 
 ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ നവകേരള യാത്രക്കുനേരെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ അജിമോൻ കണ്ടല്ലൂർ കരിങ്കൊടി കാണിച്ചിരുന്നു. തുടർന്ന് അജിമോനെ ബലം പ്രയോഗിച്ച് പോലീസ് മാറ്റുന്നതിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ചേർന്ന് മർദ്ദിച്ചിരുന്നു.  ഇതേകുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് 'വികലാംഗൻ എന്തിനാണ് കൊടിയും പിടിച്ച് പ്രതിഷേധിക്കുന്നത്? മർദ്ദിക്കാൻ വരുമ്പോൾ കാലുണ്ടോ കൈയുണ്ടോ എന്നാരെങ്കിലും നോക്കുമോ' എന്നുമായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം. ജയരാജന്റെ ഈ വികലാംഗവിരുദ്ധ മറുപടിയാണ് പരാതിക്ക് വഴിവെച്ചത്.  
തെറ്റ് തിരുത്തി മാപ്പ് പറയാൻ ജയരാജൻ തയ്യാറാകുന്നില്ലെങ്കിൽ ഭിന്നശേഷി അവകാശ നിയമ പ്രകാരം കേസെടുക്കണമെന്ന് ഫെഡറേഷൻ സെക്രട്ടറി വാസുണ്ണി പട്ടാഴി ആവശ്യപ്പെട്ടു.
 

Latest News