ലൈംഗികമായി പീഡിപ്പിച്ച 25-കാരനെ കൊന്ന്  മൃതദേഹം കത്തിച്ചു; മൂന്ന് മൈനര്‍മാര്‍ പിടിയില്‍

ന്യൂദല്‍ഹി- തങ്ങളില്‍ ഒരാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ചേര്‍ന്ന് 25-കാരനെ കൊലപ്പെടുത്തി. ഹസ്രത്ത് നിസാമുദ്ദീന്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.16 വയസ്സ് പ്രായമുള്ള രണ്ട് പേരും 17-കാരനായ ഒരാളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. തങ്ങളില്‍ ഒരാളെ ആസാദ് പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇവരുടെ ആരോപണം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം കത്തിക്കാനും സംഘം ശ്രമിച്ചു. കൊലപാതകത്തിനും ആസാദിനെ മര്‍ദിക്കാനുമായി പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
പ്രദേശവാസിയായ ആസാദിനെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. ഖുസ്രോ പാര്‍ക്കില്‍ മൃതദേഹമുണ്ടെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോള്‍ പാതി കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി, ഡി.സി.പി രാജേഷ് ദിയോ വ്യക്തമാക്കി.

Latest News