സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

റായ്പുര്‍- സുരക്ഷാ ഉദ്യോഗസ്ഥരുമായ് ഏറ്റുമുട്ടിയ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.  കാറ്റേകല്യണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദബ്ബക്കുന്ന ഗ്രാമത്തിനടുത്തുള്ള കുന്നില്‍ വൈകിട്ടാണ് ഏറ്റുമുട്ടല്‍ നടന്നത്. 

സംഭവ സ്ഥലത്തു നിന്നും സ്ഫോടക വസ്തുക്കളുടെയും ആയുധങ്ങളുടെയും ശേഖരം പിടിച്ചെടുത്തു. സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ നടക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Latest News