വീട്ടമ്മയുടെ അപകട മരണം; കാറും ഡ്രൈവറും പിടിയില്‍

ഇടുക്കി- കൊച്ചി-  ധനുഷ്‌ക്കോടി ദേശീയ പാതയില്‍ ചുണ്ടലിന് സമീപം വീട്ടമ്മയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ കാറും ഡ്രൈവറും പോലിസ് കസ്റ്റഡിയിലായി. സംഭവത്തില്‍ വിജയമ്മ (52) തല്‍ക്ഷണം മരണപ്പെട്ടിരുന്നു. നിര്‍ത്താതെ പോയ വാഹനത്തിന്റെ സി. സി. ടി. വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോലിസ് പ്രചരിപ്പിച്ചിരുന്നു. ചിത്തിരപുരത്ത് സ്വകാര്യ റിസോര്‍ട്ടിന് സമീപത്ത് ഈ വാഹനം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരില്‍ ചിലര്‍ തടഞ്ഞുവെച്ച് പോലിസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പോലിസ് വാഹനവും പ്രതിയായ ഡ്രൈവറേയും കസ്റ്റഡിയിലെടുത്തു. ബംഗ്ലൂരു സ്വദേശിയായ ബിപ്ലവ് ബാനര്‍ജിയും മറ്റ് നാല് പേരും അടങ്ങിയ സംഘം മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. ഇയാളുടെ പേരില്‍ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി.

 

Latest News