ന്യൂദല്‍ഹി-എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗവും ദല്‍ഹി കെ.എം.സി.സി സെക്രട്ടറിയും എം.എസ്.എഫ് ട്രഷററുമായ അസ്ഹറുദ്ദീന്‍ പാലോട്(24) നിര്യാതനായി. പനിബാധിച്ച് ചികിത്സയിലായിരിക്കെ ദല്‍ഹി ഹോളി ഫാമിലി ആശുപത്രിയിലായിരുന്നു അന്ത്യം. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്ന അസ്ഹറുദ്ദീന്‍ ദല്‍ഹിയിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീമായിരുന്നു. മണ്ണാര്‍ക്കാട് പാലോട് തച്ചനാട്ടുകര സ്വദേശിയാണ്. ജാമിഅ മില്ലിയ സര്‍വകലാശാലയില്‍ നിന്ന് കോണ്‍ഫ്‌ളിക്റ്റ് അനാലിസിസ് ആന്റ് പീസ് ബില്‍ഡിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം കംപാരറ്റീവ് റിലീജിയന്‍സ് എന്ന വിഷയത്തില്‍ രണ്ടാമതൊരു ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം രാത്രിയോടെ നാട്ടിലെത്തിച്ചു. നാളെ രാവിലെ് ഒമ്പത് മണിയോടെ പാറമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പട്ടിശ്ശീരി മുഹമദ് ഹനീഫ, സാജിദ ദമ്പതികളുടെ മകനാണ്. സഹോദരിമാര്‍ ജഹാന ഷെറിന്‍(കൊല്ലം മെഡിക്കല്‍ കോളജ് എം.ബി.ബി.എസ് വിദ്യാര്‍ഥി), ജംഷിയ (സൈക്കോളജി വിദ്യാര്‍ഥി, പാലക്കാട് വിക്ടോറിയ കോളജ്).