പ്രകൃതി വിരുദ്ധ പീഡനം; പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ചേര്‍ന്ന് 25കാരനെ കൊലപ്പെടുത്തി

ന്യൂദല്‍ഹി- പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 25കാരനെ കൊലപ്പെടുത്തി. ഹസ്രത്ത് നിസാമുദ്ദീന്‍ സ്വദേശി ആസാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തങ്ങളിലൊരാളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാരോപിച്ചാണ് കൊലപാതകം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കാനും സംഘം ശ്രമിച്ചു. 

ആസാദിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ആദാസിനെ മര്‍ദ്ദിക്കാനും കൊലപ്പെടുത്താനും ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

Latest News