Sorry, you need to enable JavaScript to visit this website.

പിണറായിക്ക് എതിരെ മത്സരിച്ച കോൺഗ്രസ് നേതാവ് രഘുനാഥ് ബി.ജെ.പിയിലേക്ക്

കണ്ണൂർ- കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ സി. രഘുനാഥ് ബി.ജെ.പിയിലേക്ക്. ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന രഘുനാഥ് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്റെ അടുത്ത അനുയായിയാണ്. കോൺഗ്രസിന്റെ ജനിതക ഘടന മാറിയെന്നും പാർട്ടിക്ക് വേട്ടക്കാരന്റെ മനസാണെന്നും രഘുനാഥ് നേരത്തെ ആരോപിച്ചിരുന്നു. ഏതാനും മാസങ്ങളായി കോൺഗ്രസിന്റെ പരിപാടികളിൽ രഘുനാഥ് പങ്കെടുക്കാറില്ല.
 

Latest News