എ. ടി. എം കുത്തിപ്പൊളിച്ച് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

കൊച്ചി- എ. ടി. എം കുത്തിപ്പൊളിച്ച് പണം മോഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. കുട്ടമ്പുഴ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് പാത്തിക്കല്‍ വീട്ടില്‍ സുഭാഷ് (48)നെയാണ് കുട്ടമ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച പുലര്‍ച്ചെ മാര്‍ത്തോമ സിറ്റി ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഇടമലയാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള എ. ടി. എമ്മാണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച കുട്ടമ്പുഴ പോലീസ് പ്രതിയെ വടാട്ടുപാറ സെമിത്തേരിപ്പടി ഭാഗത്ത് നിന്ന് ഞായറാഴ്ച രാവിലെ തന്നെ പിടികൂടുകയായിരുന്നു.

Latest News