Sorry, you need to enable JavaScript to visit this website.

കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കരുതെന്ന് വി ഡി സതീശന്‍, സത്യപ്രതിജ്ഞാ ചടങ്ങ് യു ഡി എഫ് ബഹിഷ്‌കരിക്കും

തിരുവനന്തപുരം - കെ ബി ഗണേഷ്‌കുമാറിനെ മന്ത്രിസഭയില്‍ എടുത്ത തീരുമാനം ഇടതുമുന്നണി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളാണ് ഗണേഷ് കുമാര്‍. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സത്യപ്രതിജ്ഞാ ചടങ്ങ് യു ഡി എഫ് ബഹിഷ്‌കരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. നവകേരള സദസില്‍  എല്‍ ഡി എഫ് പ്രചാരണമാണ് നടന്നത്. മുഖ്യമന്ത്രി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ന്യായികരിക്കുകയും ചെയ്തു. ഇപ്പോള്‍ സംയമനത്തെക്കുറിച്ച് എന്തിന് സംസാരിക്കുന്നു. ഹര്‍ത്താല്‍ നടത്താന്‍ യു ഡി എഫ് തീരുമാനിച്ചിട്ടില്ല, മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം ചോദിച്ചു. എവിടെ നിന്നാണ് വിവരം ലഭിച്ചത്, മുഖ്യമന്ത്രിയ്ക്ക് ഭയമാണ്. നവകേരള സദസില്‍ നടന്നത് ലഹരി-ഗുണ്ടാ മാഫിയകളുടെ അഴിഞ്ഞാട്ടമാണ്. മരുമോന്‍ മന്ത്രിയുടെ നേതൃത്വത്തിലാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും വി ഡി സതീശന്‍ ആരോപിച്ചു. സമരങ്ങള്‍ ഇനിയും തുടരും, കെ പി സി സി കൂടി ആലോചിച്ച് തീരുമാനിക്കും. ഒരടിപോലും പിന്നോട്ടില്ല. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തണം. ജാമ്യം ലഭിക്കുന്ന വകുപ്പ് ചുമത്തിയത് രക്ഷിക്കാന്‍ തന്നെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

 

Latest News