തിരുവനന്തപുരത്ത് മണ്ണിടിച്ചിലില്‍ പെട്ട രണ്ടാമത്തെ തൊഴിലാളിയെ മൂന്നര മണിക്കൂറിന് ശേഷം പുറത്തെത്തിച്ചു

തിരുവനന്തപുരം -  ശ്രീകാര്യത്തുണ്ടായ മണ്ണിടിച്ചിലില്‍ അപകടത്തില്‍പെട്ട രണ്ടാമത്തെ തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ മൂന്നര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷം പുറത്തെത്തിച്ചു. അയിരൂര്‍ സ്വദേശി വിനയനെ ആദ്യം തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ന് രാവിലെയാണ് ഡ്രെയിനേജ് കുഴിയെടുക്കുന്നതിനിടെ രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടത്. വിനയനെ വേഗത്തില്‍ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന  ബീഹാര്‍ സ്വദേശി ദീപക് മണ്ണിനടിയില്‍ പെട്ടുപോയിരുന്നു. പത്ത്  അടി താഴ്ചയിലേക്കാണ് മണ്ണിടിഞ്ഞുവീണത്. മണ്ണ് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മണ്ണിടിയുന്ന സാഹചര്യമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. മൂന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ്  നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ദീപക്കിനെ പുറത്തെത്തിച്ചത്.

 

Latest News