കശ്മീരില്‍ പള്ളിയില്‍ റിട്ട. പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍- കശ്മീരിലെ ബാരാമുല്ലയില്‍ റിട്ട. പോലീസ് ഓഫീസര്‍ പള്ളിക്കുള്ളില്‍ വെടിയേറ്റ് മരിച്ചു. ഗാന്റ്മുള്ളയില്‍ പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയ മുഹമ്മദ് ഷാഫി എന്ന റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഉടന്‍ സംഭവസ്ഥലം വളഞ്ഞ പോലീസ് ഭീകരര്‍ക്കായി തിരച്ചില്‍ നടത്തി.
പൂഞ്ചിലെ ബഫ്‌ലിയാസ് പ്രദേശത്ത് സൈനികരെ ആക്രമിച്ച തീവ്രവാദികള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പ്രദേശം വന്‍ സൈനിക വലയത്തിലാണ്.

 

Latest News