മദ്യം നല്‍കി ബാലികയെ പീഡിപ്പിച്ച മൂന്ന്  യുവാക്കള്‍ക്ക് 25 വര്‍ഷം കഠിന തടവ് 

കൊയിലാണ്ടി-പതിനാറു വയസ്സുകാരിയെ ബീയര്‍ നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസിലെ മൂന്ന് പ്രതികള്‍ക്ക് 25 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും. തലകുളത്തൂര്‍ അന്നശ്ശേരി കണിയേരി മീത്തല്‍ വീട്ടില്‍ അവിനാഷ് (23), തലക്കുളത്തൂര്‍ കണ്ടങ്കയില്‍ വീട്ടില്‍ അശ്വന്ത് (24), പുറക്കാട്ടെരി പേരിയയില്‍ വീട്ടില്‍ സുബിന്‍ (23) എന്നിവരെയാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2022ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞാണ് പ്രതികള്‍ ബൈക്കി കയറ്റിയത്. തുടര്‍ന്ന് പാലോറമലയില്‍ ആളൊഴിഞ്ഞ  പറമ്പില്‍ കൊണ്ടുപോയി ബീയര്‍ നല്‍കി മൂന്നു പേരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമാണ്  ജഡ്ജി എം.ഷുഹൈബ് ശിക്ഷ വിധിച്ചത്.  എലത്തൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണര്‍ പി ബിജുരാജ് ആണ് അന്വേഷണം നടത്തിയത്. 
 

Latest News