ആദ്യത്തെ എയര്‍ബസ് എ350 സ്വീകരിച്ച് എയര്‍ ഇന്ത്യ

ന്യൂദല്‍ഹി- എയര്‍ ഇന്ത്യയുടെ ആദ്യത്തെ എയര്‍ബസ് എ350 എയര്‍ക്രാഫ്റ്റ് ന്യൂദല്‍ഹിയില്‍ പറന്നിറങ്ങി. എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത 20 എയര്‍ബസ് എ350-900 വിമാനങ്ങളില്‍ ആദ്യത്തേതാണ് ഫ്രാന്‍സിലെ ടുലൗസെല്‍ നിന്നും എത്തിയത്. മാര്‍ച്ചിനകം അഞ്ച് എയര്‍ ബസ് എ350 വിമാനങ്ങളാണ് എയര്‍ ഇന്ത്യയ്ക്ക് കൈമാറുക.

എ 350ല്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യന്‍ പൈലറ്റുമാരില്‍ ഒരാളായ എയര്‍ ഇന്ത്യയുടെ സീനിയര്‍ കമാന്‍ഡര്‍ ക്യാപ്റ്റന്‍ മോണിക്ക ബത്ര വൈദ്യ നിരീക്ഷകനായി വിമാനത്തില്‍ ഉണ്ടായിരുന്നു. ിമാനത്തെ എയര്‍ ഇന്ത്യ പ്രതിനിധികള്‍ സ്വാഗതം ചെയ്തു.  2012ല്‍ ബോയിംഗ് 787 ഡ്രീംലൈനര്‍ ഫ്‌ളീറ്റ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇപ്പോള്‍ എ 350 സ്വന്തമാക്കുന്ന ആദ്യ വിമാനക്കമ്പനിയായി. 

എ 350 ജനുവരിയില്‍ സര്‍വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകളാണ് നടത്തുക. മനീഷ് മല്‍ഹോത്ര രൂപകല്‍പ്പന ചെയ്ത ക്യാബിന്‍, കോക്ക്പിറ്റ് ക്രൂ യൂണിഫോം എ350 സര്‍വീസോടെയാണ് ആരംഭിക്കുക.

കോളിന്‍സ് എയ്റോസ്പേസ് രൂപകല്‍പ്പന ചെയ്ത 316 സീറ്റുകളുള്ള മൂന്ന് ക്ലാസ് ക്യാബിന്‍ കോണ്‍ഫിഗറേഷനിലാണ് വരുന്നത്: 28 സ്വകാര്യ ബിസിനസ് ക്ലാസ് സ്യൂട്ടുകള്‍, ഫുള്‍ ഫ്‌ളാറ്റ് ബെഡ്ഡുകള്‍, 24 പ്രീമിയം ഇക്കണോമി സീറ്റുകള്‍, അധിക ലെഗ്റൂം, മറ്റ് നിരവധി വ്യത്യസ്ത സവിശേഷതകള്‍, കൂടാതെ 264 ഇക്കണോമി ക്ലാസ് സീറ്റുകളുമാണ് എ 350ല്‍ ഉള്ളത്. കൂടാതെ എല്ലാ സീറ്റുകളിലും ഏറ്റവും പുതിയ തലമുറ പാനസോണിക് ഇഎക്സ്3 ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റവും മികച്ച ഫ്‌ളൈയിംഗ് അനുഭവം നല്‍കുന്നതിന് എച്ച്ഡി സ്‌ക്രീനുകളും ഉണ്ട്.

Latest News