Sorry, you need to enable JavaScript to visit this website.

ബീഫ് കഴിക്കുന്നവരെ സഹായിക്കരുത്; കേരളത്തിനെതിരെ വിദ്വേഷ കാമ്പയിന്‍

ന്യൂദല്‍ഹി- സമാനതകളില്ലാത്ത പ്രളയ ദുരന്തത്തെ കേരളീയ സമൂഹം അതിജീവിക്കുന്നതിനിടയില്‍ ബീഫ് കഴിക്കുന്ന മല്ലൂസിന് സംഭാവന നല്‍കരുതെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷ കാമ്പയിനും സജീവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സന്നദ്ധ സംഘടനകളുടെ ഫണ്ടിലേക്കും ലോകത്തെമ്പാടുനിന്നും പണം പ്രവഹിക്കുമ്പോഴാണ് ഹിന്ദുത്വ വാദികളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ കാമ്പയിന്‍ നടക്കുന്നത്.
'ബീഫ് കഴിക്കുന്ന കേരള'ത്തെ സഹായിക്കരുതെന്നും ഒരു രൂപ പോലും സംഭാവന നല്‍കരുതെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള വിദ്വേഷ പോസ്റ്റുകള്‍ സംഘ് പരിവാര്‍ ബന്ധമുള്ള അക്കൗണ്ടുകളില്‍നിന്നാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.


#Kerala is the state where cow was slaughtered publicly and many enjoyed beef party just to oppose BJP. Had I been PM, no relief fund would have granted from centre.
Let the bastrd CM handle the situation.#NoMercyWithTraitors #KeralaFloods #KeralaFloodRelief


The question is should we help BEEF EATERS of Kerala who slaughter cows which we pray?

— Roop Darak (@roopnayandarak)


 

 

Latest News