Sorry, you need to enable JavaScript to visit this website.

കർണാടകയിലെ ഹിജാബ് നിരോധനം; സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്ന് സിദ്ധാരാമയ്യ

ബംഗളൂരു- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനുള്ള വിലക്ക് നീക്കാൻ കർണാടക സർക്കാർ ഉത്തരവൊന്നും നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസം മൈസൂരിൽ നടന്ന ഒരു പരിപാടിയിൽ സ്ത്രീകൾക്ക് വേണമെങ്കിൽ ഹിജാബ് ധരിക്കാമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതോടെ ഹിജാബ് നിരോധനം പിൻവലിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. തുടർന്നാണ് മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം എടുത്തുകളയാൻ ഇതേവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. ഹിജാബ് നിരോധനം നീക്കാനുള്ള കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഈ വിഷയം ആദ്യം സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
 

Latest News