മക്ക-തായിഫ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അൽഹദ ചുരംറോഡ് നാളെ അടക്കും

തായിഫ് - തായിഫിനെയും മക്കയെയും ബന്ധിപ്പിക്കുന്ന അൽഹദ ചുരംറോഡ് അറ്റകുറ്റപ്പണികൾക്കു വേണ്ടി നാളെ(ഞായർ) താൽക്കാലികമായി അടക്കുമെന്ന് തായിഫ് നഗരസഭ അറിയിച്ചു. നാളെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെയാണ് ചുരംറോഡ് അടക്കുക. സൗദിയിൽ ഏറ്റവും ഉയരംകൂടിയ ചുരംറോഡുകളിൽ ഒന്നാണിത്. ഇതിന്റെ മുകൾ ഭാഗത്തിന് സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലേറെ ഉയരമുണ്ട്. വേനൽക്കാലത്ത് അൽഹദ ചുരംറോഡിന്റെ അടിവാരത്ത് 45 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ 23 കിലോമീറ്റർ ദൂരെ ചുരംറോഡിന്റെ മുകളിൽ 30 ഡിഗ്രി മാത്രമായിരിക്കും താപനില.
 

Latest News