അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ല, ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി

ന്യൂദല്‍ഹി - ബാബ്റി മസ്ജിദ് തകര്‍ത്ത ഇടത്ത് നിര്‍മ്മിച്ച അയോധ്യയിലെ  രാമക്ഷേത്രത്തിന്റെ പ്രതിഷ്ടാ ചടങ്ങിലേക്കുള്ള ക്ഷേത്ര സമിതിയുടെ ക്ഷണം സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചു. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാമക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠദിന ചടങ്ങിലേക്ക് യെച്ചൂരിയെ ക്ഷണിച്ചത്. പ്രതിഷ്ഠദിന ചടങ്ങുകളിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ക്ഷണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ്, ലോക്സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരെയാണ് രാമജന്മഭൂമി ട്രസ്റ്റ് നേരിട്ട ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുന്നതിനോട് സോണിയക്ക് അനുകൂല നിലപാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

Latest News