Sorry, you need to enable JavaScript to visit this website.

ഡിജിപിയുടെ വീട്ടിലെ പ്രതിഷേധം സേനയ്ക്ക്  കളങ്കമായി, മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം- ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോര്‍ച്ച പ്രതിഷേധത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആര്‍ആര്‍ആര്‍എഫിലെ പോലീസുകാരായ മുരളീധരന്‍ നായര്‍, മുഹമ്മദ് ഷെബിന്‍, സജിന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഡിജിപിയുടെ വീട്ടില്‍ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഈ പോലീസുകാരാണ്. ഇവരെ സുരക്ഷാവീഴചയിലാണ് ബാറ്റാലിയന്‍ ഡിഐജി സസ്പെന്‍ഡ് ചെയ്തത്. മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു. തുടര്‍ന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ വളരെ പ്രയാസപ്പെട്ടിരുന്നു. സ്ഥലത്ത് വനിതാ പോലീസ് ഇല്ലാത്തതിനാല്‍ പ്രതിഷേധം തുടരുകയും പിന്നീട് പോലീസെത്തി ഇവരെ ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു.ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പോലീസുകാര്‍ ഗേറ്റ് തുറന്നതെന്നും നടപടി പോലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്പെന്‍ഡ് ചെയ്തു കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

Latest News