കര്‍ണാടകയില്‍ ശനിയാഴ്ച മുതല്‍ ഹിജാബ് നിരോധമില്ല, സിദ്ധരാമയ്യയുടെ പ്രഖ്യാപനം

ബംഗളൂരു-കര്‍ണാടകയില്‍ ശിരോവസ്ത്രത്തിന് ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക ഉത്തരവ് ഉടനെ പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് സംസ്ഥാത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചത്. ബി.ജെ.പി സര്‍ക്കാരിന്റെ ഉത്തരവ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കര്‍ണാടക ഹൈക്കോടതി ശരിവെച്ചിരുന്നു. ഇസ്ലാമില്‍ ഹിജാബ് ധരിക്കുക നിര്‍ബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.
ശനിയാഴ്ച മുതല്‍ ഹിജാബ് നിരോധം നിലവിലുണ്ടാകില്ലെന്നും വസ്ത്രവും ഭക്ഷണവും വ്യക്തികളുടെ ചോയിസാണെന്നും അതില്‍ ആരും ഇടപെടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

 

Latest News