Sorry, you need to enable JavaScript to visit this website.

കക്കൂസ് വൃത്തിയാക്കാന്‍ വിദ്യാര്‍ഥികള്‍; പ്രധാന അധ്യാപികയെ സസ്‌പെന്റ് ചെയ്തു

ബംഗളൂരു-കര്‍ണാടകയിലെ കോലാറില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കക്കൂസ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രധാന അധ്യാപികക്ക് സസ്‌പെന്‍ഷന്‍. നഗരത്തിലെ അന്ദ്രഹള്ളിയില്‍ ചില വിദ്യാര്‍ഥികള്‍ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.
പ്രധാന അധ്യാപികയുടെ നടപടിയില്‍  പ്രതിഷേധിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ ക്യാമ്പസിന് പുറത്ത് പ്രകടനം നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ കക്കൂസ് ടാങ്ക് വൃത്തിയാക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചതിനും നടപടിയെടുത്തിരുന്നു.  സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  മന്ത്രി വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മുമ്പും സമാനമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളില്‍ ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ മറ്റ് ക്രമീകരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.  നേരത്തെ എന്‍എസ്എസ്, സേവാദള്‍ ക്യാമ്പുകളില്‍ കുട്ടികള്‍ക്ക് പൂന്തോട്ടം വൃത്തിയാക്കാനും വൃക്ഷത്തൈകള്‍ നടാനും പരിശീലനം നല്‍കിയിരുന്നുവെങ്കിലും ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതിന് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. സംഭവത്തെ കര്‍ണാടക െ്രെപമറി, സെക്കന്‍ഡറി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ അപലപിച്ചു.

 

Latest News