Sorry, you need to enable JavaScript to visit this website.

സൗദി കലാകാരൻമാർക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് ഫിഫ പ്രസിഡന്റ്

ജിദ്ദ- സൗദി കലാകാരൻമാർക്കൊപ്പം നൃത്തച്ചുവടുകൾവെച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. ജിദ്ദയിൽ നടക്കുന്ന ക്ലബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമായാണ് ഇൻഫാന്റിനോ അറബ് ലോകത്തിന്റെ മനം കീഴടക്കി നൃത്തച്ചുവടുകൾ വെച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി സൗദിയിലുള്ള ഇൻഫാന്റിനോ ഫുട്‌ബോളുമായി പങ്കെടുത്ത നിരവധി പരിപാടികളിലാണ് പങ്കെടുത്തത്. നിരവധി സൗദി കലാകാരൻമാർക്കൊപ്പം നൃത്തച്ചുവടുകൾ വെക്കുന്ന ഇൻഫാന്റിനോയുടെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഖത്തർ ലോകകപ്പ് മത്സരവേളയിൽ ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്കൊപ്പം അറബ് പരമ്പരാഗത നൃത്തമായ അർധ നൃത്തത്തിലും ഇൻഫാന്റിനോ പങ്കെടുത്തിരുന്നു. കയ്യിൽ വാളുമേന്തിയുള്ള ഈ നൃത്തവും വൈറലായിരുന്നു.
 

Latest News