(തിരുവല്ല) പത്തനംതിട്ട - രാജ്യസഭാ മുൻ ഉപാധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രഫ. പി.ജെ കുര്യന്റെ ഭാര്യ സൂസൻ കുര്യൻ (75) അന്തരിച്ചു. ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയാണ്. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.