Sorry, you need to enable JavaScript to visit this website.

വിന്‍ഡോസ് 10 ന് പിന്തുണ പിന്‍വലിക്കാന്‍ മൈക്രോസോഫ്റ്റ്, എഐ സംവിധാനത്തോടെ പുതിയ ഒ.എസ്

ലോസാഞ്ചലസ്- വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുള്ള പിന്തുണ അവസാനിപ്പിക്കാന്‍ മൈക്രോസോഫ്റ്റ്. ഇതുവഴി 24 കോടി പേഴ്സണല്‍ കംപ്യൂട്ടറുകള്‍ക്ക് കമ്പനിയുടെ സാങ്കേതിക പിന്തുണ ലഭിക്കാതാവും. ഇത് ഏകദേശം 48 കോടി കിലോഗ്രാം ഇലക്ട്രോണിക് മാലിന്യത്തിന് ഇടയാക്കുമെന്നാണ് കണക്ക്.
2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള പിന്തുണ നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയിലുള്ള പിസി വിപണിയെ ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്.
ഒഎസ് പിന്തുണ അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയും.
2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ പ്രഖ്യാപനം. എന്നാല്‍ അതിന് വാര്‍ഷിക നിരക്ക് ഇടാക്കും. ഇത് എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

 

Latest News