ഒമാനില്‍നിന്ന് ഉംറക്കെത്തിയ കണ്ണൂര്‍ സ്വദേശി തായിഫില്‍ നിര്യാതനായി

തായിഫ്- ഒമാനില്‍നിന്നു ഉംറ നിര്‍വഹിക്കാന്‍ എത്തിയ കണ്ണൂര്‍ ഇരിക്കൂര്‍ ആയിപ്പുഴ പട്ടാന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍ ഉമര്‍ (73) ഹൃദയാഘാതത്തെത്തുടര്‍ന്ന് തായിഫില്‍ നിര്യാതനായി.
ഒമാനില്‍നിന്നു ഭാര്യക്കും, മക്കള്‍ക്കുമൊപ്പം മക്കയിലേക്കുള്ള യാത്രാമധ്യേ ശാരീരികാസ്വാസ്ഥ്യം നേരിട്ടതിനെത്തുടര്‍ന്ന് തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം.

ഭാര്യ: സഫിയ, മക്കള്‍: സൈനുദ്ദീന്‍ (ഒമാന്‍), സൈഫുദ്ധീന്‍ (ഒമാന്‍), ഷറഫുദ്ദീന്‍, സഫീറ. മരുമക്കള്‍: ആഷിഖ്, റാഷിദ ഹാഫിസ, ശബ്ന.
തായിഫ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്‌കരാനന്തരം തായിഫ് മസ്ജിദ് അബ്ദുള്ളാഹിബ്നു അബ്ബാസ് മഖ്ബറയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

 

Latest News